സൈബര്‍ ആക്രമണം; ഗീതുവിന്റെ പരാതിയില്‍ 'ഫാന്റം പൈലി'ക്കെതിരേ കേസെടുത്തു
കോട്ടയം: സൈബര്‍ ആക്രമണത്തിനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. മണര്‍കാട് പോലീസാണ് കേസെടുത്തത്.
ഫാന്റം പൈലി എന്ന് എഫ്ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. സൈബര്‍ ആക്രമണത്തിനെതിരേ മൂന്നുദിവസം മുമ്പ് ഗീതു കോട്ടയം എസ്പിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.
സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തികള്‍ക്കെതിരെയുള്ള ഐപിസി 509 വകുപ്പ് പ്രകാരവും കേരള പോലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരേയുള്ള കേരള പോലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
"ഗര്‍ഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന് പ്രവര്‍ത്തനത്തിന് ഇറക്കുന്നു എന്നും സഹതാപം ഉണ്ടാക്കി എടുക്കാനുള്ള ജെയ്ക്കിന്റെ അവസാന അടവാണ് ഇത്' എന്നുമായിരുന്നു എഫ്ബി പേജിലെ അധിക്ഷേപം
Leave A Comment