ചികിത്സാവിവാദ ഓഡിയോയ്ക്ക് പിന്നില്‍ ആരാണെന്ന് വാസവനറിയാം : സതീശന്
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന വി.എന്‍. വാസവന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഓഡിയോ ക്ലിപ്പിന് പിന്നില്‍ ആരാണെന്ന് തങ്ങള്‍ക്ക് മനസിലായിട്ടില്ല. അക്കാര്യം ആകെ മനസിലായിരിക്കുന്നത് വാസവനാണെന്ന് സതീശന് പറഞ്ഞു.
ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടെന്ന് വാസവന് പറഞ്ഞ വിജയകുമാര്‍ നേരത്തേ കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്ന ആളാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ വാസവന്റെ സഹയാത്രികനാണ്. ഇതോടെ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്നും സതീശന് പ്രതികരിച്ചു.
ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസമല്ല ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഈ വിഷയത്തില്‍ നേരത്തേ പ്രതികരിക്കാന്‍ അവസരമുണ്ടായിരുന്നു.
സിപിഎം എത്ര ഉയര്‍ന്ന നിലവാരത്തില്‍ സംസാരിച്ചാലും അവര്‍ ചെയ്യുന്നത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. തെരഞ്ഞെടുപ്പ് ദിവസവും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടുകയാണെന്നും സതീശന് പറഞ്ഞു.
ഇതിനെല്ലാമുള്ള മറുപടി പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ നല്‍കും. യഥാര്‍ഥ കണ്യൂണിസ്റ്റുകാര് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യും. ഈ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീത് വേണമെന്ന് അവര്‍ പോലും ചിന്തിക്കുന്നുണ്ടെന്നും സതീശന് വ്യക്തമാക്കി.
Leave A Comment