രാഷ്ട്രീയം

എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ല്‍ വി​ള്ള​ല്‍ ഇ​ല്ല; പു​തു​പ്പ​ള്ളി​യി​ല്‍ ബി​ജെ​പി​യെ പ​ഴി​ചാ​രി ഇ.​പി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉപതെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യി​ല്‍ ബി​ജെ​പി​യെ പ​ഴി​ചാ​രി ഇ​ട​ത് മു​ന്ന​ണി. ബി​ജെ​പി വോ​ട്ട് എ​ങ്ങോ​ട്ട് പോ​യെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍ ചോ​ദി​ച്ചു.

ബി​ജെ​പി​ക്ക് കി​ട്ടേ​ണ്ട വോ​ട്ട് പോ​ലും കി​ട്ടി​യി​ല്ല. എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു.

പു​തു​പ്പ​ള്ളി​യി​ല്‍ എ​ല്‍​ഡി​എ​ഫ് ജ​യി​ച്ചാ​ല്‍ അ​ത് ലോ​കാ​ത്ഭു​ത​മാ​കു​മെ​ന്നാ​യി​രു​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ.​കെ ബാ​ല​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത്ത​വ​ണ പു​തു​പ്പ​ള്ളി​യി​ല്‍ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മെ​ന്ന​ല്ലേ യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി 53 വ​ര്‍​ഷം കൈ​വ​ശം വ​ച്ച മ​ണ്ഡ​ല​മ​ല്ലേ, അ​തു​ണ്ടാ​കു​മോ​യെ​ന്ന് നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Comment