മന്ത്രി വാസവന്റെ ബൂത്തിലും ചാണ്ടി മുന്നില്‍; മിണ്ടാട്ടം മുട്ടി ഇടത് മുന്നണി
കോട്ടയം: മന്ത്രി വി.എന്‍.വാസവന്റെ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍. പാമ്പാടി പഞ്ചായത്തിലെ വാസവന്റെ സ്വന്തം ബൂത്തില്‍ ചാണ്ടി, ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനേക്കാള്‍ 241 വോട്ടുകള്‍ക്ക് മുന്നിലാണ്.
എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പാർട്ടി ചുമതല ഏല്‍പ്പിച്ച വ്യക്തിയാണ് മന്ത്രി വാസവന്. അദ്ദേഹത്തിന്റെ ബൂത്തിലും എല്‍ഡിഎഫ് പിന്നിലായത് ഇടത് മുന്നണിക്ക് കനത്ത പ്രഹരമാണ്.
ജെയ്കിന്റെ പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് ബഹുദൂരം പിന്നിലാണ്. പഞ്ചായത്തിലെ ഒരു ബൂത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് നേടാനായില്ല.
Leave A Comment