പി കെ ബിജു നുണ പറയുന്നു രേഖ പുറത്തുവിട്ട് അനിൽ അക്കര
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുൻ എംപി പി കെ ബിജുവിനെ സിപിഎം അന്വേഷണ കമ്മീഷനായി നിയോഗിച്ചതിന്റെ രേഖ പുറത്തുവിട്ട കോൺഗ്രസ് നേതാവ് അനിൽ അക്കര. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് ബിജു കല്ലുവെച്ച നുണ പറയുകയാണെന്നും അനിൽ അക്കര ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാർട്ടി ഓഫീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽ പോലും കിട്ടും. കാലം മാറി, ഇരുമ്പുമറക്ക് തുരുമ്പായി ഓട്ട വീണെന്നും അനിൽ ഫേസ് ബുക്കിൽ പരിഹസിച്ചു.
ബിജുവിന് പുറമേ പി കെ ഷാജനാണ് കമ്മീഷനിലെ മറ്റൊരംഗം കേസുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷനിൽ താൻ അംഗമായിരുന്നില്ലെന്ന് വാർത്താസമ്മേളനത്തിൽ ബിജു പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിൽ പാർട്ടി അന്വേഷണം നടന്നതായി തനിക്കറിയില്ലെന്നും ബിജു വ്യക്തമാക്കിയിരുന്നു.
Leave A Comment