രാഷ്ട്രീയം

കുഴൂരിലെ യുവാവിന്റെ മരണം; ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ജോസ് വള്ളൂർ

കുഴുർ: കുഴൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നും നോട്ടീസ് വന്നതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സർക്കാർ ആണെന്ന് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ.

കരുവന്നൂർ പോലുളള സി പി എം ഭരിക്കുന്ന ബാങ്കുകളിൽ വൻ അഴിമതി നടത്തിയ വൻകിടക്കാരായ പാർട്ടി നേതാക്കളെ സംരക്ഷിക്കുന്ന സർക്കാർ സാധാരണക്കാരായ സഹകാരികളുടെ ചെറിയ വായ്പകളിൽ നിർദാക്ഷണ്യം ജപ്തി നടപടികൾ സ്വീകരക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് എന്നും കുഴൂർ സഹകരണ ബാങ്കിൻ്റെ നടപടികളെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന യുവാവിൻ്റെ വായ്പ സംസ്ഥാന സർക്കാർ എഴുതി തള്ളണം എന്നും കുഴൂർ മാരിയ്കൽ ബിജുവിൻറെ വീട് സന്ദർശിച്ച ശേഷം
ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ഒ ജെ ജെനിഷ്, മാള ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ എസ്സ് വിജയൻ, ഷാജു കാട്ടിലാൻ എന്നിവരും ജോസ് വള്ളൂരിനൊപ്പം ഉണ്ടായിരുന്നു.

കുഴൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 ന് കുഴൂർ സഹകരണ ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തും.  ധർണ്ണ മാള ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ എസ്സ് വിജയൻ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ഒ ജെ ജെനീഷ് മുഖ്യപഭാഷണം നടത്തും.

Leave A Comment