കരുവന്നൂര്‍ തട്ടിപ്പില്‍ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; ഇപി ജയരാജന്‍
തിരുവനന്തപുരം: കരുവന്നൂര്‍ കേസില്‍ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞുവന്നയാള്‍ ക്വട്ടേഷന്‍കാരനാണ്. ജയിലില്‍ കിടന്ന ഇയാള്‍ പുറത്തിറങ്ങി കാശിന് വേണ്ടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇപി ജയരാജന്‍.‘പി സതീഷ് കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞ് വന്നയാളെ കുറിച്ച് അന്വേഷിക്കണം. അയാള്‍ ക്രിമിനല്‍ കേസില്‍ കുറേനാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഇങ്ങനെ പണത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്തിയതിനും പണത്തിന് വേണ്ടി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് വിശദമായി അന്വേഷണം നടത്തണം’. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
Leave A Comment