കരുവന്നൂർ നിക്ഷേപകർക്ക് സൗജന്യ നിയമസഹായത്തിനായി ബിജെപി ലീഗൽ സെൽ
തൃശൂർ: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സൗജന്യ നിയമ സഹായം നൽകാൻ ബിജെപി ലീഗൽ സെൽ. തൃശ്ശൂരിൽ ചേർന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം.നിയമ സഹായത്തിനായി അഡ്വക്കേറ്റുമാരായ രവികുമാർ ഉപ്പത്ത് സുധീർ ബേബി, പി.ജി. ജയൻ, ഗിരിജൻ നായർ, ഗുരുവായൂരപ്പൻ എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷക സമിതി രൂപീകരിച്ചു. എല്ലാ നിക്ഷേപകർക്കും സമിതിയെ സഹായിക്കാമെന്നു ലീഗൽ സെൽ അറിയിച്ചു.
Leave A Comment