രാഷ്ട്രീയം

'അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനം, താൻ ജയിലിൽ പോകാനും തയ്യാർ': വിഡി സതീശൻ

കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവൻ രക്ഷാ പ്രവർത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശൻ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. താൻ സുധാകരനോട് ചോദിച്ചപ്പോൾ പിണറായി ഭീരുവെന്നാണ് പറഞ്ഞത്. അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്. താൻ ജയിലിൽ പോകാനും തയ്യാറാണെന്ന് വിഡി സതീശൻ കോഴിക്കോട് പറ‍ഞ്ഞു. 

മുഖ്യമന്ത്രിയുടെ തോക്ക് കഥ ആരും കേൾക്കാത്തതാണ്. ആരും കണ്ടിട്ടുമില്ല. പൊതുമരാമത്ത് മന്ത്രി കണ്ണാടി നോക്കിയാൽ സ്വന്തം ഭൂതകാലം ബോധ്യമാകും. മുഖ്യമന്ത്രിയെ പറഞ്ഞാൽ പൊള്ളുന്നത് മാനേജ്മെന്റ് ക്വാട്ടയിൽ നിയമിതനായ ആൾക്കാണെന്നും സതീശൻ പറഞ്ഞു. സെനറ്റ് നിയമനത്തിൽ കോൺഗ്രസ് പട്ടിക കൊടുത്തിട്ടില്ല. കെ സുധാകരന്റെ പ്രസ്താവനയിൽ അവ്യക്തത വന്നുവെന്നും സുധാകരൻ പ്രസ്താന തിരുത്തിയിട്ടുണ്ടെന്നും സതീശൻ പ്രതികരിച്ചു.

Leave A Comment