രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ: കെ സുരേന്ദ്രൻ
തൃശൂർ: അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ല. തൃശൂരിൽ സംഘടിപ്പിച്ച ബിജെപി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടിക്കണക്കിന് വിശ്വാസങ്ങളെ മാനിക്കാൻ തയ്യാറാവാത്ത കോൺഗ്രസിന് കനത്ത വില നൽകേണ്ടി വരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടത്തിയ സ്നേഹ യാത്രയെ ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. കേരളത്തിലെ ഇടതുപക്ഷം ഉണ്ടാക്കിയ സംഭവ വികാസങ്ങൾ നമുക്കറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ സ്പർശമേൽക്കാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല.
പൊതു ജനങ്ങളാണ് അദ്ദേഹത്തെ തൃശൂരിലേക്ക് സ്വീകരിക്കുന്നത്. ശബരിമലയിൽ ഭക്തരോട് സംസ്ഥാന സർക്കാർ ചെയ്തത് കൊടും ക്രൂരതയാണ്. ലോകത്തെവിടെയും നടക്കാത്തതാണ് കേരളത്തിൽ നടന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആരാധനലായങ്ങൾ എങ്ങനെയാണെന്ന് പിണറായി കണ്ട് പഠിക്കണം. ഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ അനീതിക്കെതിരെ ബിജെപിക്ക് കടുത്ത അമർഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Leave A Comment