രാഷ്ട്രീയം

'ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണം'; പി ജയരാജന്‍

കോഴിക്കോട്: നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്മരണ സമ്മേളനത്തില്‍ ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍.

 പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ പറഞ്ഞു. രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നത് മത പുരോഹിതരാണ്. എന്നാല്‍, മോദിയാണ് ശില ഇട്ടത്. പ്രതിഷ്ഠാ ചടങ്ങും രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ല. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.

Leave A Comment