രാഷ്ട്രീയം

യുഡിഎഫ് ബുക്ക്ഡ്' ആണ് ഉചിതം: പ്രഖ്യാപനത്തിനു മുമ്പേയുള്ള ചുവരെഴുത്ത് തെറ്റാണെന്ന് മുരളീധരൻ

കോഴിക്കോട്: സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിനു മുമ്പേ തൃശൂരിൽ ടി. എൻ. പ്രതാപൻ്റെ പേരിൽ ചുവരെഴുത്ത് വന്നത് തെറ്റാണെന്ന് കെ. മുരളീധര ൻ എംപി. പേരും ചിഹ്നവും എഴുതിയത് തെറ്റാണെന്നും 'യുഡിഎഫ് ബുക്ക്‌ഡ്' എന്നെഴുതുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂരിൽ പ്രധാനമന്ത്രിയുടെ തുടർ സന്ദർശനത്തിനു പിന്നാലെ മുന്നൂറു സ്ഥലങ്ങളിൽ കോൺഗ്രസിന് വോട്ടഭ്യർഥിച്ച് ചുവരെഴുതാൻ യുഡിഎഫ് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് വെങ്കിടങ്ങ് സെന്ററിൽ ചെയ്‌ത ചുവരെഴുത്തിൽ പ്രവർത്തകർ ടി.എൻ. പ്രതാപന്റെ പേരുകൂടി ചേർക്കുകയായിരുന്നു.

പ്രതാപൻ പ്രതാപത്തോടെ തുടരുമെന്നും ചുവരിലെഴുത്തിലുണ്ടായിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെ പ്രതാപൻ ഇടപെട്ട് പേര് മായ്ച്ചുകളയുകയും ചെയ്‌തു.

Leave A Comment