രാഷ്ട്രീയം

കരുവന്നൂർ: രാജീവ് ഇടപെട്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്ന് ഇ. പി. ജയരാജൻ

തിരുവനന്തപുരം: കരുവന്നൂർ വിഷയത്തിൽ മന്ത്രി പി. രാജീവിനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കരുവന്നൂർ ബാങ്കിൽനിന്നും ലോൺ കൊടുക്കാൻ പറയുന്നത് അത്ര വലിയ തെറ്റാണോ എന്ന് ജയരാജൻ ചോദിച്ചു.

ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് ഇടപെട്ടോയെന്ന് അറിയില്ല. അങ്ങനെ ഇടപെട്ടെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്നുമാണ് ജയരാജന്റെ വാദം. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ജയരാജൻ കടന്നാക്രമിച്ചു. വ്യവഹാരം നടത്തി ആളാകാൻ ശ്രമിക്കുന്ന ചിലരുണ്ടായിരുന്നു. സതീശൻ അങ്ങനെ തരംതാഴരുത്. ശല്യക്കാരനായ വ്യവഹാരിയെന്ന് പേര് അത്ര നല്ലതല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

മന്ത്രി പി. രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് അനധികൃത വായ്‌പകൾ അനുവദിക്കാൻ സമ്മർദം ചെലുത്തിയെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ മാപ്പുസാക്ഷിയായ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി. ആർ സുനിൽകുമാറിൻ്റെ മൊഴിയാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്.

Leave A Comment