CPM-15, CPI-നാല്, കേരള കോൺഗ്രസ്-എം ഒന്ന്; ഇടതു മുന്നണി സീറ്റ് വിഭജനം പൂർത്തിയായി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ചേർന്നു. വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോൺഗ്രസ്-എം ഒരു സീറ്റിലും മത്സരിക്കാൻ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. മാണി വിഭാഗം എൽഡിഎഫിൻ്റെ ഭാഗമായതോടെ സിപിഎമ്മിന് ഒരു സീറ്റ് നഷ്ടമായി.
നിലവിൽ സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് മാണി വിഭാഗത്തിന് നൽകാൻ നേരത്തെ ധാരണയായിരുന്നു. ഇവിടെ സിറ്റിംഗ് എംപി തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നും ഉറപ്പാണ്.
Leave A Comment