രാഷ്ട്രീയം

യുവാക്കൾക്ക് പ്രാതിനിധ്യം നൽകി, LDF ഇരുപതിൽ ഇരുപതും നേടും; എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കാണ് പ്രാധിനിധ്യം നൽകിയതെന്നും ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. LDF ഇരുപതിൽ ഇരുപതും നേടും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ?. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. അതിനായി ഓരോ സംസ്ഥാനത്തിന്റെയും സവിശേഷത അനുസരിച്ചു ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിചേർക്കും.

ഇന്ത്യ മുന്നണി പരസ്പരം സഹകരിച്ചു ഈ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകൾ രാജ്യത്തു വളർന്ന് വരുന്നു എന്നത് ആശ്വാസകരമാണ്. കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ല ഇന്ത്യയുടെ രാഷ്ട്രീയ ചക്രം തിരിയുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ട്.

ബിജെപിക്ക് ഇപ്പോഴും ഹിന്ദുത്വ അജണ്ടയാണ്. അയോദ്ധ്യ ക്ഷേത്രത്തിന്റെ ഓളത്തിൽ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതനിരപേക്ഷ വിഷയത്തിൽ കോൺഗ്രസിന് ചാഞ്ചാട്ടമാണ്. ഏതു പ്രതിസന്ധിയിലും ഉലയാതെ നിൽക്കുന്ന മതനിരപേക്ഷതയാണ് ഇടതു പക്ഷത്തിന്റെ ഗ്യാരണ്ടി. അതിനുതകുന്ന കരുത്തരായ സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്.

Leave A Comment