സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ കുറെ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.5 സ്ഥാനാർത്ഥികൾ മികച്ചതെന്ന് ബിജെപിക്കാർ പോലും പറഞ്ഞിട്ടില്ല, പക്ഷെ ഇപി പറഞ്ഞു..കെ സുരേന്ദ്രൻ പോലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയുന്ന എല്ലാവർക്കും അറിയാം.സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം ഉണ്ട്.ഇപി ജയരാജന്‍റെ വാക്കിലൂടെ പുറത്ത് വരുന്നത് സിപിഎം ബിജെപി അന്തർധാരയാണ്.കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജൻ ചെയ്യുന്നത്.ഇതല്ല ഉദ്ദേശമെങ്കിൽ ഇപി അധികം വൈകാതെ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പരിഹസിച്ചു.
Leave A Comment