മുരളീധരനെ ഒപ്പമുള്ളവര്‍ കുളിപ്പിച്ച് കിടത്തും; പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലം: പത്മജ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ബിജെപിയിലേക്കെത്തുമെന്ന് സഹോദരിയും ബിജെപി പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാല്‍. മുരളീധരനെ ഒപ്പമുള്ളവര്‍ കുളിപ്പിച്ച് കിടത്തുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കൂടെ നടന്ന് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലം. ഒടുവില്‍ മുരളീധരന്‍ ബിജെപിയില്‍ തന്നെ എത്തും. ഇനിയും മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരാനുണ്ടെന്നും പത്മജ പറഞ്ഞു.കെ. കരുണാകരന്റെ മക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കല്‍ മുരളീധരനും മനസിലാക്കും. ഈ തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ വിമര്‍ശിച്ചു.
Leave A Comment