രാഷ്ട്രീയം

എസ് രാജേന്ദ്രന്റെ ബിജെപി പ്രവശനം ഉടൻ; കെ സുരേന്ദ്രനും ഡൽഹിയിൽ

ന്യൂഡൽഹി: എസ് രാജേന്ദ്രന്റെ ബിജെപി പ്രവശനം ഉടനെന്ന് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഡൽഹിയിൽ എത്തി. ഇന്നോ നാളെയോ രാജേന്ദ്രൻ ബിജെപി അംഗത്വം ഏറ്റെടുക്കുമെന്നാണ് സൂചന. സിപിഐഎമ്മിന്റെ ദേവികുളത്തെ മുന്‍ എംഎല്‍എയാണ് എസ് രാജേന്ദ്രന്‍. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദ്ക്കറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി.

ഡല്‍ഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി.സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെ അനുയയത്തിന് സിപിഎം നേതാക്കളുടെ ശ്രമങ്ങളുണ്ടായി. ഇതേ തുടര്‍ന്ന്‌ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പങ്കെടുക്കുകയും സിപിഎമ്മിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave A Comment