രാജ്യത്തിൻ്റെ മതേതരത്വം തകർക്കൽ സംഘപരിവാർ ശ്രമം: ദീപാ ദാസ് മുൻഷി
പുത്തൻചിറ: പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം കാത്തു സൂക്ഷിച്ചു പോന്ന മതേതരത്വവും ജനാധിപത്യവും തകർക്കുവാനും അതുവഴി രാജ്യത്തെ ലോക രാജ്യങ്ങൾക്കു മുമ്പിൽ താഴ്ത്തിക്കെട്ടുവാനുമാണ് സംഘ പരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി.ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പ്രസ്താവിച്ചു.
ചാലക്കുടി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹ്നാൻ്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പുത്തൻചിറ കണ്ണികുളങ്ങരയിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
എ.ഐ.സി.സി.ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.അബദുൾ കരീം, ടി.എം.നാസർ, എ.എ.അഷറഫ്, അഡ്വ.വി.എം. മൊഹിയുദ്ദീൻ ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ഒ.ജെ.ജനീഷ്, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൻ.സജീവൻ, ജനറൽ കൺവീനർമാരായ വി.എ.നദീർ, വി.എം.ബഷീർ, ജോപ്പി മങ്കിടിയാൻ, UDF നേതാക്കളായ , ടി.പി.പരമേശ്വരൻ നമ്പൂതിരി, ആൻ്റണി പയ്യപ്പിള്ളി, എം.പി.സോണി, ടി. പ്രവീൺ, ജിജോ അരീക്കാടൻ, ടി.എസ്.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment