രാഷ്ട്രീയം

'രാഹുൽ ​ഗാന്ധി സംഘപരിവാറിനൊപ്പം'; വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ കണ്ണൂർ പ്രസം​ഗത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുൽ ​ഗാന്ധിയുടെ കണ്ണൂർ പ്രസം​ഗമെന്ന് പറഞ്ഞ ​ഗോവിന്ദൻ ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് രാഹുൽ സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തി.

കേരള മുഖ്യമന്ത്രിയെ എന്ത് കൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ചോദിച്ചത്. മുൻപ് കെജ്‌രിവാളിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോൺഗ്രസ്‌ ചോദിച്ചിരുന്നു എന്നും എംവി ​ഗോവിന്ദൻ ഓർമ്മിപ്പിച്ചു. രാഹുൽ വെറുതെ തെക്കും വടക്കും നടന്നിട്ട് കാര്യമില്ലെന്നും ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കുകയല്ല രാഹുൽ ചെയ്യേണ്ടതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പിണറായിയെ ഏതു കേസിൽ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

Leave A Comment