സ്ത്രീവിരുദ്ധ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ
വടകര: ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. ഹരിഹരൻ കഴിഞ്ഞദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് പരാതി നൽകിയത്. പരാമർശത്തിൽ ഹരിഹരനെതിരെ കേസെടുക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് വടകര യുഡിഎഫ് നേതാവ് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. എവിടെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളും ചിന്തയുമാണത്. ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തെറ്റായ പരാമർശമാണത്. രാഷ്ട്രീയ വിമർശനമാകാം. വനിതകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. പരാമർശം ദൗർഭാഗ്യകര്യമാണ്. പരിപാടിക്ക് പിന്നാലെ ആർഎംപി നേതാക്കളെ വിയോജിപ്പറിയിച്ചു. ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു.
Leave A Comment