രാഷ്ട്രീയം

എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയെ സ്പീക്കര്‍ ന്യായീകരിച്ചതിനെതിരെ ബിനോയ് വിശ്വം

കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി   ബിനോയ് വിശ്വം രംഗത്ത്.  

ഷംസീർ അങ്ങനെ പറയരുതായിരുന്നു, സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരു. അത് ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകും. ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്, അക്കാര്യം മറക്കരുത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു? വ്യക്തത വേണമെന്നും  ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Leave A Comment