രാഷ്ട്രീയം

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിൽ.കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

സ്വന്തം വ്ളോഗിലൂടെ നിലപാടുകൾ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു. ഏറെക്കാലമായി ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ആവശ്യപ്പെടുന്നതായി ശ്രീലേഖ പറഞ്ഞു. ബിജെപിയെ ഇഷ്ടമായതിനാലാണ് അംഗത്വം എടുക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീലേഖ പറഞ്ഞു.രണ്ട് വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ വിരമിച്ചത്. നേരത്തെ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാറും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.


Leave A Comment