രാഷ്ട്രീയം

സുധാകരനെ മാറ്റുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്കെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കെ സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുെമന്ന വാര്‍ത്തകളോട് പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മാറ്റം ഉണ്ടായാൽ കോൺഗ്രസിന്‍റെ  നാശം ആയിരിക്കും ഫലം..വിനാശകാലേ വിപരീത ബുദ്ധി. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നു. എന്തിനാണ് സുധാകരനെ മാറ്റുന്നത് കോമൺസെൻസ് ഉള്ള ആരേലും ഇപ്പോൾ കെപിസിസി പ്രസിഡന്‍റിനെ  മാറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. 

ആരാണ് ആന്‍റോ  ആന്‍റണി,ആന്‍റണിയുടെ മകൻ ആണ് ആന്‍റോയുടെ ഐശ്യര്യം. ആന്‍റോ  ജയിച്ചത് ആന്‍റണിയുടെ മകൻ മത്സരിച്ചത് കൊണ്ട് മാത്രമാണ്. ഇല്ലേൽ എട്ടു നിലയിൽ പൊട്ടിയേനെ. സുധാകരനെ വെട്ടി നിരത്താൻ തെക്കൻ ആയ ആളുകൾ ഒന്നിച്ചു നിൽക്കുന്നു. തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ ഒരു യുദ്ധത്തിനു വഴിയുണ്ടാക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്തിനാണ് സുധാകരനെ മാറ്റുന്നത്. സഭയ്ക്ക് വഴങ്ങി ആന്‍റോ  ആന്‍റണിയെ കെപിസിസി പ്രസിഡന്‍റ്  ആക്കും എന്നാണ് കേൾക്കുന്നത്.

അങ്ങനെ എങ്കിൽ മൂന്നാമത്തെ കേരള കോൺഗ്രസ്‌ ആകും, ഇപ്പോൾ നടക്കുന്നത് സുധാകരൻ ഓപ്പറേഷനാണ്. കെ മുരളീധരൻ മിടുക്കനായ കെപിസിസി നേതാവല്ലേ. എന്താ പേര് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. മുരളീധരന്‍റെ  പേര് പറഞ്ഞാൽ ആരെങ്കിലും എതിർക്കുമോ. ഇവർക്ക് വേണ്ടത് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോൾ ചാടിക്കളി ക്കുന്നവരെയാണ്. നേതൃത്വത്തിനു വേണ്ടത് കുഞ്ഞിരാമൻമാരെയാണ്.കെ സുധാകനെ വെറും ആറാംകിട നേതാവാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave A Comment