രാഷ്ട്രീയം

ചേലക്കരയിൽ എംപി ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം

തൃശൂർ: കെ.രാധാകൃഷ്‌ണൻ്റെ ചേലക്കരയിലെ എംപി ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. കരുവന്നൂർ കേസിൽ ഇഡി പ്രതിചേർത്ത എംപി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽനിന്ന് ഏറെ നേരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെ പ്രതിഷേധക്കാർ ചേലക്കര ടൗണിലേക്ക് പ്രകടനമായി നീങ്ങി.

Leave A Comment