രാഷ്ട്രീയം

യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ട്: എം.വി. ഗോവിന്ദന്‍ മാസ്റ്റർ

തിരുവനന്തപുരം: നിലമ്പൂരില്‍ എൽഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ല, അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ.   യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് ഗോവിന്ദൻ മാസ്റ്റർ  പറഞ്ഞു.ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അത് സത്യമല്ല. നൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം ഉപയോഗിക്കുന്നത് മതനിരപേക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഗോവിന്ദന്‍  മാസ്റ്റർ.

ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പോകുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടെങ്കില്‍ യുഡിഎഫിന് വോട്ടുകള്‍ ഇതിനേക്കാള്‍ കൂടുമായിരുന്നു. തങ്ങള്‍ക്ക്എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് പഠിച്ച് പരിശോധിക്കുമെന്നും- എം.വി. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

Leave A Comment