രാഷ്ട്രീയം

ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ; സിപിഐയിൽ നടപടി, നേതാക്കൾക്ക് താക്കീത്

സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കമല സദാനന്ദനും കെ.എം. ദിനകരനും താക്കീത്. ഇരുവരും രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. ശബ്ദരേഖ പുറത്തുവന്നതില്‍ ബിനോയ് വിശ്വം ക്ഷുഭിതനായി. 'ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം' എന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സംസ്ഥാന എക്സിക്യൂട്ടീവ് സംഭവത്തെ ഗുരുതര തെറ്റായാണ് വിലയിരുത്തിയത്.

നടപടി താക്കീതില്‍ ഒതുക്കിയത് ഇരുവരുടെയും മാപ്പപേക്ഷ പരിഗണിച്ചാണ്.


Leave A Comment