രാഷ്ട്രീയം

കോട്ടപ്പുറം മാർക്കറ്റിൽ എ ഐ ടി യു സി ഒമ്പത് തൊഴിലാളികളെ പ്രലോഭിപ്പിച്ചു

കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിൽ സിഐടിയു, എ ഐ ടി യുസി സംഘടനകൾ തമ്മിൽ ഭിന്നത എന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഹെഡ് ലോഡ്ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ കമ്മിറ്റി. കോട്ടപ്പുറം മാർക്കറ്റിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് സിഐടിയു.   മറ്റു സംഘടനകളിൽ  വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമേ ഉള്ളൂ. 

30 അംഗങ്ങളുള്ള സിഐടിയു യൂണിയനെ സിപിഐ നേതൃത്വം ഇടപെട്ട് പല പ്രലോഭനങ്ങൾ നടത്തി   8 അംഗങ്ങളെ എഐടിയുസി യോഗത്തിലേക്ക് തെറ്റിദ്ധരിപ്പിച്ച് ക്ഷണിക്കുകയുണ്ടായി.ഇത് ഇടതുപക്ഷ നയങ്ങളെ ദുർബലപ്പെടുത്തുമെന്നും രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ച പ്രവർത്തി അല്ല എന്നും യോഗം കുറ്റപ്പെടുത്തി. യൂണിയൻറെ തീരുമാനങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽഎട്ടു പേരെ സിഐടിയു യൂണിയൻ  ഒൻപതാം തിയ്യതി   പുറത്താക്കുകയുണ്ടായി.തുടർന്ന്  പന്ത്രണ്ടാം തിയ്യതി  8 പേരും ഞങ്ങളെ സിപിഐ  നേതൃത്വം തെറ്റിദ്ധരിപ്പിച്ച് താണെന്ന് പറഞ്ഞ് സി ഐ ടി യു യൂണിയനെ സമീപിച്ചു.   ഞങ്ങൾ ഇതുവരെ സിഐടിയുവിന്റെതല്ലാത്ത യൂണിഫോം ധരിച്ചിട്ടില്ല എന്നും ഞങ്ങൾക്ക് പറ്റിയ തെറ്റ് മാപ്പാക്കി ഞങ്ങളെ സിഐടിയു യൂണിയത്തിലേക്ക് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട ത്തിന്റെ അടിസ്ഥാനത്തിൽ  അടിയന്തിര യോഗം ചേർന്ന്  വിഷയം  ചർച്ച ചെയ്തു. തൊഴിലാളികൾ തെറ്റ് ധരിപ്പിക്കപ്പെട്ടതാണെ ന്നും സി ഐ ടി യു .യൂണിയന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഒരു അവസരം കൂടി കൊടുക്കണമെന്ന്  യോഗം വിലയിരുത്തി  യോഗം സംസ്ഥാന കമ്മിറ്റി അംഗം എ എസ്‌ സിദ്ധാർത്ഥൻ ഉദ്ഘാടനം  ചെയ്തു.

യൂണിയൻ  ഏരിയ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ കെഎസ് കൈ സാബ് റിപ്പോർട്ട് അവതരിപ്പിച്ചു യൂണിയൻ  പ്രസിഡൻറ് പിജെ ജോസി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജോ . റസാക്ക്എന്നിവർ സംസാരിച്ചു .

Leave A Comment