നരേന്ദ്ര മോദി ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാഗാന്ധി എന്ന് രാഹുൽ ഈശ്വർ : ട്രോളി വി.ടി ബെൽറാം
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ നൽകിയ വിശേഷണവും ഫേസ്ബുക്ക് പോസ്റ്റും വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം മഹാത്മാഗാന്ധി ആണെന്ന് വിശേഷിപ്പിച്ച , രാഹുലിന്റെ പോസ്റ്റാണ് വിവാദമായി മാറിയത്. പോസ്റ്റിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയോടെ രാഹുൽ ഈശ്വർ പ്രതിരോധത്തിലായി.
ഇതായിരുന്നു രാഹുലിന്റെ പോസ്റ്റ് – "ഭാരതത്തിൻറെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകൾ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ."
രാഹുലിന്റെ പോസ്റ്റിന്
"ട്രോളിന്റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുത് മിസ്റ്റർ രാഹുൽ ഈശ്വർ. ശക്തമായ പ്രതിഷേധം അറിയിക്കുന്നു." – എന്ന മറുപടിയാണ് വി.ടി ബെൽറാം നൽകിയത്. ഇതോടെ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ രാഹുൽ ഈശ്വറിന്റെ പരാമർശം ചർച്ചയായി മാറി.
Leave A Comment