സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാക, ട്രോളി സിപിഎം നേതാവ്
കൊച്ചി: സിഐടിയുവിന്‍റെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്‍റെ കൊടി കെട്ടിയതിനെ ട്രോളി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍ കുമാര്‍. കൊടി കെട്ടാന്‍ ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് അരുണ്‍കുമാറിന്‍റെ പരിഹാസം. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്ക് കൊടികെട്ടാൻ ഏൽപിച്ച കരാറുകാരായ ഭായിമാർ ആലുവ പച്ചക്കറി മാർക്കറ്റിൽ സിഐടിയുവിന്‍റെ കൊടിമരത്തിൽ കോൺഗ്രസിന്‍റെ കൊടി കെട്ടിയെന്നും കെ എസ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ഇന്നാണ് എറണാകുളം ജില്ലയില്‍ പര്യടനം തുടങ്ങിയത്.
Leave A Comment