രാഷ്ട്രീയം

നിരോധനത്തിന് പിന്നാലെ ആലുവയിൽ പിഎഫ്ഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊച്ചി : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ പ്രാദേശിക നേതാവിന്റെ വീട്ടിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിലാണ് പരിശോധന പുരോഗമിക്കുന്നത്. പിഎഫ്ഐ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. പരിശോധന നടക്കുന്ന സമയത്ത് വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ബിനാനിപുരം, ആലുവ പൊലീസ് സംഘവും സ്ഥലത്തുണ്ട്.  

ഇന്നലെ സംസ്ഥാന പൊലീസിന്റെ നേതൃത്തിലും പലയിടത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു.പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്കാണ് കേന്ദ്രം നിരോധിച്ചതായി അറിയിച്ചത്.

Leave A Comment