രാഷ്ട്രീയം

മാളയിലും പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ വീട്ടിൽ റെയ്ഡ്

മാള : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ മാള പോലീസ് റെയ്ഡ് നടത്തി. രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പരിശോധനയിൽ നാല് നേതാക്കന്മാരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. മാള പള്ളിപ്പുറം സ്വദേശി കൊല്ലംപറമ്പിൽ അബ്ദുൽ ജലീൽ(55), മാള സ്വദേശി ഏർവാടി വീട്ടിൽ മുഹമ്മദ് റിയാസ്(44), കനകക്കുന്ന് സ്വദേശി ഞാറക്കാട്ടിൽ വീട്ടിൽ മുഹമ്മദ് നസീഫ്(26), മാള പള്ളിപ്പുറം സ്വദേശി എടക്കുടം വീട്ടിൽ റാഫി (50) എന്നിവരുടെ വീടുകളിലാണ് മാള എസ്എച്ച്ഒ വി സജിൻ ശശിയുടെ നേതൃത്വത്തിൽ മാള പോലീസ് റെയ്ഡ് നടത്തിയത്.

Leave A Comment