ഫോട്ടോമാറ്റിയ നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ എസ്.എൻ ഡി.പി യൂണിയൻ ഹാളിൽ വർഷങ്ങളായി സ്ഥാപിച്ചിരുന്ന നവോത്ഥാന നായകരുടെ ഫോട്ടോമാറ്റിയ നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു.നവോത്ഥാന നായകർ ജനങ്ങൾക്ക് വേണ്ടി ത്യാഗങ്ങൾ വിസ്മരിച്ചു കൂടാ ഫോട്ടോമാറ്റിയതിന് നേതൃത്വം നൽകിയ ഇടതുപക്ഷ സഹയാത്രികനായ യൂണിയൻ അഡ്മിനിസ്റ്റേറ്ററെ തിരിച്ച് വിളിക്കണമെന്ന് എസ്എൻഡിപി യോഗം നേതൃത്വത്തോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഇ.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി.സുനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.
Leave A Comment