രാഷ്ട്രീയം

‘കെ സുധാകരനുമായി സംസാരിച്ചു, നല്ല വാക്കുകൾ പറഞ്ഞു’; പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് ശശി തരൂർ

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. പാർട്ടിക്കുള്ളിൽ വ്യത്യസ്‌ത അഭിപ്രായം ഉണ്ടാകും. രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാൽ അഭിപ്രായം പറയാം. പിസിസി പ്രസിഡന്റുമാർ അഭിപ്രായം പറഞ്ഞത് മാർഗനിർദേശത്തിന് മുൻപാണ്.
കെ സുധാകരനുമായി സംസാരിച്ചു നല്ല വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്ന് ശശി തരൂർ വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് സമിതിക്കും നേതാക്കൾക്കും നേരെ ശശി തരൂരിന്റെ പരോക്ഷ വിമർശനം ഉണ്ടായി. ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയതെന്ന് നോക്കുന്നില്ല കിട്ടുന്ന പിച്ചിൽ കളിക്കുന്നു പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment