രാഷ്ട്രീയം

അമ്പും വില്ലും ആർക്കുമില്ല, ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു

ന്യൂഡൽഹി:ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍.തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച്‌ ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ പക്ഷങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാന്‍ അവകാശവാദം ഉന്നയിച്ചാണ് ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം രണ്ടുകൂട്ടര്‍ക്കും തെരഞ്ഞെടുക്കാമെന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരുകൂട്ടരും തങ്ങളുടെ ഗ്രൂപ്പുകളുടെ പേര് എന്താണെന്ന് ഒക്ടോബര്‍ പത്ത് 1 മണിക്ക് മുന്‍പ് വ്യക്തമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Leave A Comment