രാഷ്ട്രീയം

അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്: ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് നേ​താ​ക്ക​ളെ വി​ല​ക്കി കെ​പി​സി​സി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുമായി കെപിസിസി. വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കേണ്ടെന്നാണ് നിർദേശം. ഭാരവാഹികൾ പക്ഷം പിടിക്കുന്നതിനെ നേരത്തെ കെപിസിസി വിലക്കിയിരുന്നു.

ഇതിനിടെ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ കേരളത്തെ കുറിച്ച് പരാതി നൽകിയിട്ടില്ലെന്ന് തെര. അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെ കുറിച്ച് തരൂര്‍ പരാതി നൽകിയിട്ടുണ്ട്. അത് പരിശോധിക്കുമെന്നും മിസ്ത്രി വ്യക്തമാക്കി.

Leave A Comment