കോൺഗ്രസും ബിജെപിയും ഇരുമെയ്യും ഒരുമനവുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: കോൺഗ്രസും ബിജെപിയും ഇരുമെയ്യും ഒരുമനവുമാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയതയെ എതിര്‍ക്കാന്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസിനെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. കേരളം വ്യത്യസ്തമായിക്കൂടാ എന്നാണ് ആര്‍എസ്എസ് ചിന്തിക്കുന്നത്.
കേന്ദ്രം തെറ്റായ നയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബദല്‍ നയങ്ങളുമായി രാജ്യത്ത് ഒരു തുരുത്തായി മാറുകയാണ് കേരളം. വികസന മുന്നേറ്റത്തിന് കേന്ദ്ര സർക്കാർ ഇടങ്കോലിടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Leave A Comment