ജോഡോ യാത്രയിൽ അണിചേർന്ന് രോഹിത് വെമുലയുടെ അമ്മ
ഹൈദരാബാദ്: കേന്ദ്ര സർവകലാശാലയിൽ ജാതിവിവേചനം നേരിട്ടെന്നാരോപിച്ച് ജീവനൊടുക്കിയ ദളിത് വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു.
ജോഡോ യാത്രയുടെ തെലുങ്കാന പര്യടനം ഹൈദരാബാദിൽ എത്തിയപ്പോഴാണ് രാധിക വെമുല രാഹുലിനെ സന്ദർശിച്ചത്.
ഭരണഘടനയെ ആർഎസ്എസ് - ബിജെപി ആക്രമണത്തിൽ കോൺഗ്രസ് രക്ഷിക്കണമെന്നും രോഹിതിന് നീതി ലഭിക്കണമെന്നും യാത്രയിൽ പങ്കുചേരവെ അഭ്യർഥിച്ചതായി രാധിക അറിയിച്ചു. വിദ്യാഭ്യാസ - നിയമ മേഖലകളിലെ ഉന്നതപദവികളിൽ ദളിത് പ്രാതിനിധ്യം വർധിപ്പിക്കണമെന്നും ദളിത് അവകാശങ്ങൾക്കായി രോഹിത് ആക്ട് പാസാക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
2016 ജനുവരി 17-നാണ് പിഎച്ച്ഡി വിദ്യാർഥിയായ രോഹിത് സർവകലാശാല വൈസ് ചാൻസലറിൽ നിന്നും അധികാരികളിൽ നിന്നും ജാതീയമായ വിവേചനം നേരിടേണ്ടി വന്നെന്ന് ആരോപിച്ച് ജീവനൊടുക്കിയത്. രാജ്യത്തെ ദളിത് - വിദ്യാർഥി അവകാശപ്പോരാട്ടങ്ങൾക്ക് പുതുവീര്യം പകർന്ന സംഭവമായിരുന്നു രോഹിത് വെമുലയുടെ വിയോഗം.
Leave A Comment