‘കോൺഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ്
ദില്ലി: കോൺഗ്രസിനെ പുകഴ്ത്തി ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ് രംഗത്ത്. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ബിജെപിയുടെ വെല്ലുവിളി നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ആം ആദ്മി പാർട്ടിക്ക് ബിജെപിയെ നേരിടാനുള്ള ശേഷി ഇല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കോൺഗ്രസ്സിന്റ ശോഷിച്ച സംഘടന സംവിധാനത്തെയാണ് താൻ വിമർശിച്ചത്. കോൺഗ്രസിന്റ മതേതരത്വത്തെ ചോദ്യം ചെയ്യാൻ
ആർക്കും ആകില്ല. എഎപി ഡൽഹി പാർട്ടിയാണ്. പഞ്ചാബിൽ ഫ്രലപ്രദമായ ഭരണം നടത്താൻ എ.എ.പിക്ക് കഴിയില്ലെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം സംഘടിപ്പിച്ച പൊതുയോഗത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപനം നടത്തിയിരുന്നു.
കൃത്യം ഒരു മാസം തികയുമ്പോഴേക്കും അദ്ദേഹം ഡെമോക്രാറ്റിക് ആസാദ് പാർട്ടിക്ക് രൂപം നൽകുകയും ചെയ്തു. കോൺഗ്രസ് വിട്ട ശേഷം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് ആദ്യമായാണ് കോൺഗ്രസിനെ പുകഴ്ത്തുന്ന പ്രസ്താവനയുമായെത്തിയത്.
Leave A Comment