എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല;സതീശൻ
ദുബായി: എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തൃക്കാകര തെരഞ്ഞെടുപ്പിന്റെ സമയത്ത് വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശന് ദുബായില്‍ പറഞ്ഞു.
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ആരോടും അകല്‍ച്ചയില്ല. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് വാങ്ങിയശേഷം സതീശന് തള്ളിപ്പറഞ്ഞെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറവൂരിൽവച്ച് വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം.
Leave A Comment