രാഷ്ട്രീയം

രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും നേർക്കുനേർ; ഇരുവരും റാലി സംഘടിപ്പിക്കുന്നത് ഒരേ ദിവസം

ന്യൂഡെല്‍ഹി: ഒരേ ദിവസം റാലിയുമായി രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസ് പ്രതിഷേധം നടക്കുന്ന ദിവസ്സം തന്നെ റാലി നടത്തും എന്നാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. അതേസമയം പാർട്ടിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കമൽ നാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. കോൺഗ്രസ്സിന്റെ പടിയ്ക്ക് പുറത്ത് തന്റെ രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിയ്ക്കാൻ സമയവും വേദിയും ഗുലാം നബി ആസാദ് നിശ്ചയിച്ചു. ആദ്യ സമ്മേളനം ജമ്മുവിൽ നാലാം തീയതിയാണ് നടക്കുക. ഡൽഹിയിലെ രാംലീല മൈതാനത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളതും അന്നേ ദിവസ്സമാണ്. നാലാം തിയ്യതി തനെ റാലി നടത്തുക വഴി കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ തന്റെ ജന പിന്തുണ കൂടി വ്യക്തമാക്കാം എന്ന് ഗുലാം നബ് ആസാദ് കരുതുന്നു. ജമ്മുവിൽ ഇതിനകം റാലിയ്ക്കാലുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്ന് രാജി വയ്ക്കാൻ കാരണമായ തന്റെ ദുരനുഭവങ്ങൾ അടക്കം ഗുലാം നബി ആസാദ് വിശദീകരിയ്ക്കും. ഡൽഹിയിലെ രാം ലീല മൈതാനത്ത് നടക്കുന്ന വിലക്കയറ്റത്തിനെതിരായ പ്രതിഷേധം ഈ സാഹചര്യത്തിൽ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാക്കുക എന്നതാണ് കോൺഗ്രസ്സിന്റെയും ലക്ഷ്യം.

ശശിതരൂരിനെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിപ്പിയ്ക്കാൻ ജി23 തയ്യാറാകുന്ന സാഹചര്യത്തിൽ റാലിയിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിനും നേതൃത്വത്തിനും എറെ പ്രാധാന്യമാണ് ഉള്ളത്. മറുവശത്ത് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള കമൽ നാഥിന്റെ ശ്രമങ്ങൾ ഇതുവരെയും ഫലം കണ്ടിട്ടില്ല. ആനന്ദ് ശർമ്മയും മനിഷ് തിവാരിയും അടക്കമുള്ളവരോട് അ​ദ്ദേഹം ചർച്ച നടത്തിയെങ്കിലും ഒരു സമവായ നിർദ്ദേശം ഇതുവരെ ഉയരാത്തതാണ് കാരണം.

Leave A Comment