സ്ത്രീശക്തി 'മോദി'ക്കൊപ്പം തൃശ്ശൂരിൽ; മിന്നുമോളും മറിയക്കുട്ടിയും വേദിയിലെത്തും
തൃശ്ശൂര്‍: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബിജെപി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ സമൂഹത്തിന്‍റെ വിവ്ധ തുറകളില്‍ മികവ് തെളിയിച്ച വനിതകള്‍ വേദിയിലെത്തും.ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോൾ, ഗായിക വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ കുടിശിക കിട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി ഉൾപ്പടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അറിയിച്ചു.
Leave A Comment