രാഷ്ട്രീയം

റോജി എം. ജോൺ എം.എൽ.എ.യ്ക്ക് സ്വീകരണം

അങ്കമാലി : എ.ഐ.സി.സി. സെക്രട്ടറിയായി നിയമിതനായ റോജി എം. ജോൺ എം.എൽ.എ.യ്ക്ക് കോൺഗ്രസ് അങ്കമാലി-കാലടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ബെന്നി ബഹനാൻ എം.പി. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു.

പി.ജെ. ജോയി, പി.ടി. പോൾ, അഡ്വ. അൽഫോൻസ ഡേവിസ്, ആന്റണി തോമസ്, വൈശാഖ് എസ്. ദർശൻ, കെ.കെ. അരുൺകുമാർ, കെ.പി. ബേബി, മാത്യു തോമസ്, എസ്.ബി. ചന്ദ്രശേഖര വാരിയർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Comment