രാഷ്ട്രീയം

കുറുമശ്ശേരിയിൽ സി.പി.എം. വാഹനപ്രചാരണ ജാഥ തുടങ്ങി

കുറുമശ്ശേരി : എൽ.ഡി.എഫ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേയുള്ള നുണപ്രചാരണങ്ങൾ തള്ളിക്കളയുക, വർഗീയതയ്ക്കെതിരേ അണിചേരുക എന്നീ മുദ്രാവാക്യവുമായി സി.പി.എം. അങ്കമാലി ഏരിയാ കമ്മിറ്റിയുടെ വാഹനപ്രചാരണ ജാഥ കുറുമശ്ശേരിയിൽ നിന്ന് പര്യടനം തുടങ്ങി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ജാഥാ ക്യാപ്റ്റൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.എം. സാബു അധ്യക്ഷനായി.

 എം.പി. പത്രോസ്, അഡ്വ. കെ.കെ. ഷിബു, അഡ്വ. കെ. തുളസി, സി.കെ. സലിംകുമാർ, വി.വി. രാജൻ, സി.എൻ. മോഹനൻ, ജിഷ ശ്യാം എന്നിവർ സംസാരിച്ചു. വട്ടപ്പറമ്പ്, കറുകുറ്റി കേബിൾ നഗർ, പാലിശ്ശേരി, പൂതംകുറ്റി, പാലാ കവല, തുറവൂർ കവല എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം

Leave A Comment