സി.പി.ഐ. അങ്കമാലി മണ്ഡലം സമ്മേളനം കുറുമശ്ശേരിയിൽ
കുറുമശ്ശേരി : സി.പി.ഐ. അങ്കമാലി മണ്ഡലം സമ്മേളനം 16, 17 തീയതികളിൽ കുറുമശ്ശേരി കമ്യൂണിറ്റി ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുൻ എം.എൽ.എ. എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി പി. രാജു, കെ.എൻ. സുഗതൻ, എം.ടി. നിക്സൺ എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം ഓഫീസ് മണ്ഡലം സെക്രട്ടറി സി.ബി. രാജൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ. സ്റ്റീഫൻ പാനികുളങ്ങര, കൺവീനർ കെ.കെ. വേണു, ടി.ഡി. വിശ്വനാഥൻ, രാഹുൽ കൃഷ്ണൻ, ശാരദ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Leave A Comment