ആകാശ് തില്ലങ്കേരിയെ പൂട്ടാൻ ഉറച്ച് പോലീസ്; ജാമ്യം റദ്ദാക്കാൻ നീക്കം
കണ്ണൂർ: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയെ കുരുക്കാൻ ഉറച്ച് പോലീസ്. ഷുഹെെബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശേരി സെഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ്.
ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി കാണിച്ചാണ് പോലീസ് ഹർജി നൽകിയിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാർ മുഖേനയാണ് പോലീസ് നീക്കം.
2018 ഫെബ്രുവരി 12നാണ് ആകാശ് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം നേതാക്കളുടെ നിർദേശപ്രകാരമാണ് ഷുഹൈബിനെ വധിച്ചത് എന്ന ആകാശിന്റെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. മുതിർന്ന സിപിഎം നേതാക്കൾ അടക്കം ആകാശിനെതിരേ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ പുതിയ നീക്കം.
Leave A Comment