'ഞാൻ ജാഥയുടെ ഭാഗമല്ല, വേറെ പരിപാടിയുണ്ട്': വിശദീകരണവുമായി ഇ.പി
കണ്ണൂർ: സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. താൻ ജാഥയുടെ ഭാഗമല്ലെന്നും മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നതിനാലാണ് പങ്കെടുക്കാത്തതെന്നുമാണ് ഇ.പി. ജയരാജന്‍റെ വിശദീകരണം.
ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി പങ്കെടുക്കാത്തത് ചർച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ കണ്ണൂരിൽ എത്തിയിട്ടും ഇ.പി. ജയരാജൻ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ്.
ജാഥയിൽ എൽഡിഎഫ് കൺവീനർകൂടിയായ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം അണികൾക്കിടയിൽ ഉയർന്നിട്ടുണ്ട്. അതേസമയം, റിസോർട്ട് വിവാദത്തിൽ തനിക്കെതിരേ പാർട്ടിയിലെ ചില നേതാക്കൾ ഉയർത്തിയ ആരോപണങ്ങളിൽ അതൃപ്തനായാണ് ഇ.പി വിട്ടുനിൽക്കുന്നതെന്നാണ് സൂചനകൾ.
Leave A Comment