'രാഷ്ട്രീയ അടവുകൾ മാറ്റുന്നതിൽ പരാജയപ്പെട്ടു': യുപിഎ പതനത്തെപ്പറ്റി രാഹുൽ
ലണ്ടൻ: രാഷ്ട്രീയ അടവ് മാറ്റുന്നതിലെ പരാജയമാണ് യുപിഎ സർക്കാരിനെ വീഴ്ത്തിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാറ്റങ്ങൾ തിരിച്ചറിയാൻ നേതൃത്വത്തിന് കഴിയാതെ പോയി. നേതാക്കൾ ഗ്രാമങ്ങൾ ശ്രദ്ധിച്ചപ്പോൾ നഗരമേഖലകൾ പാർട്ടിയെ കൈവിട്ടുവെന്നും രാഹുൽ ലണ്ടനിലെ ചാറ്റ്ഹാം ഹൗസിൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യ മത്സരങ്ങളുടെ സ്വഭാവം പൂർണമായും മാറി. അതിനു കാരണം ആർഎസ്എസ് എന്ന വർഗീയ, ഫാസിസ്റ്റ് സംഘടനയാണ്. ഇന്ത്യയുടെ ഒരു വിധം സ്ഥാപനങ്ങളെല്ലാം അവർ പിടിച്ചടക്കിക്കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാനാണ് ഞങ്ങളുടെ ശ്രമം. കോൺഗ്രസ് തകർന്നെന്ന ബിജെപിയുടെ വിശ്വാസം പരിഹാസ്യമാണെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും രാഹുൽ പറഞ്ഞു.
Leave A Comment