വെള്ളാങ്ങല്ലൂരിൽ സിപിഐഎം വാഹന പ്രചരണ ജാഥ ആരംഭിച്ചു
വെള്ളാങ്ങല്ലൂർ :ദീർഘദൃഷ്ടിയോടെയുള്ള വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവിഷ്ക്കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ അഭിപ്രായപ്പെട്ടു. സി.പി.ഐ.എം.മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥ വെള്ളാങ്ങല്ലൂർ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, കൃഷി, ആരോഗ്യ മേഖല, വ്യവസായം, തുടങ്ങി എല്ലാ മേഖലകളിലും വികസനത്തിൻ്റെ കുതിച്ചു ചാട്ടം ദൃശ്യമാണ്. വികസന രംഗത്തുള്ള വളർച്ച ഈ രീതിയിൽ തുടർന്നാൽ അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ്സും ബി.ജെ.പിയും നാമാവശേഷമാകുമെന്ന ഭയപ്പാടിൻ്റെ ഭാഗമാണ് കേരളത്തിലിപ്പോൾ നടക്കുന്ന സമരപേക്കൂത്തുകൾ. ജാഥാ ക്യാപ്ററൻ പി.കെ.ഡേവീസ് മാസ്റ്റർ, വൈസ് ക്യാപ്റ്റൻ ടി.കെ.സന്തോഷ്, മാനേജർ എം.രാജേഷ്, ജാഥാംഗം ടി.ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി പേർ സ്വീകരണം നല്കി. കെ.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. എം.കെ.മോഹനൻ സ്വാഗതവും എം.എം.റാബി സഖീർ നന്ദിയും പറഞ്ഞു
Leave A Comment