അച്ചടക്കത്തിന്‍റെ ലക്ഷമണരേഖ കടക്കരുത്: നേതാക്കൾക്ക് മുന്നറിയിപ്പുമായി താരിഖ് അൻവർ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രസ് പാർട്ടി അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും എന്നാൽ നേതാക്കൾ അച്ചടക്കത്തിന്‍റെ ലക്ഷമണരേഖ കടക്കാൻ പാടില്ലെന്നും താരിഖ് പറഞ്ഞു.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. എംപിമാരുമായി ആശയവിനിമയം നടത്തും. മത്സരിക്കില്ലെന്ന് എംപിമാർ ആരും അറിയിച്ചിട്ടില്ല. മത്സരിക്കാനില്ലെങ്കിൽ അത് അവരുടെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.
Leave A Comment